പൊന്നാനി: ഭിന്നശേഷിക്കാരുടെ പ്രഥമ രഞ്ജിട്രോഫിയില്‍ കേരളം മികച്ച വിജയം കൊയ്ത് മുന്നേറ്റം തുടരുമ്പോള്‍ വിജയത്തിന് ചുക്കാന്‍ പിടിക്കുന്നവരില്‍ മലപ്പുറം ജില്ലയിലെ അഞ്ചു പേരും. ക്യാപ്റ്റന്‍ പാവിട്ടപ്പുറം സ്വദേശി കരീം, ചങ്ങരംകുളം മാന്തടം സ്വദേശി റഹീം, പൊന്നാനി സ്വദേശി ആഷിഖ് ,വട്ടംകുളം സ്വദേശി വിഷ്ണു, വേങ്ങര സ്വദേശി റഷീദ് എന്നിവരടക്കം മലപ്പുറം ജില്ലയി നിന്ന് 5 പേരാണ് ടീമില്‍ ഇടം നേടിയിരിക്കുന്നത്.
ഹൈദരാബാദില്‍ വെച്ച് 7,8,9 തീയതികളില്‍ നടന്ന ഭിന്നശേഷിക്കാര്‍ ക്കായി നടന്ന പ്രഥമ രഞ്ജിട്രോഫി ടെസ്റ്റ് ടൂര്‍ണമെന്റ് കേരള-ആന്ധ്രാ സമനിലയില്‍ പിരിയികുകയായിരുന്നു. ട്രോസ് നേടിയ ആന്ധ്രാ ബാറ്റിംഗ് തെരെഞ്ഞുടുക്കുകയായിടുന്നു. തുടര്‍ന്ന് ബാറ്റ് ചെയ്ത കേരളം 147 റണ്‍സിന് പുറത്തായി. 19റണ്‍സ് ലീഡ് നേടി. രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ആന്ധ്രാ 192 റണ്‍സിനു ഡിക്ലയര്‍ ചെയ്തു. 173 റണ്‍സ് വിജയലക്ഷ്യവു മായി ഇറങ്ങിയ കേരളം 8വിക്കറ്റ് നഷ്ടത്തില്‍ 90 റണ്‍സ് എടുത്തു കളി സമനിലയില്‍ പിരിഞ്ഞു. ഫസ്റ്റ് ഇന്നിങ്സ് ലീഡ് നേടിയ കേരളത്തിനു 3 പോയിന്റ് ലഭിച്ചു. അടുത്ത മത്സരം തെലുങ്കാന – കേരളം
Discussion about this post