കോട്ടയം: കൊറോണ സ്ഥിരീകരിച്ച രോഗികൾ മുമ്പ് ചികിത്സയ്ക്ക് എത്തിയ സ്ഥലമെന്ന് തിരിച്ചറിഞ്ഞതോടെ സ്വകാര്യ ക്ലിനിക്ക് പൂട്ടിച്ചു. അധികൃതർ നേരിട്ട് എത്തിയാണ് ക്ലിനിക്ക് പൂട്ടിച്ചത്. കൊറോണ ബാധിതർ ചികിത്സക്കെത്തിയ ക്ലിനിക്ക് പൂട്ടാൻ നേരത്തെ നിർദേശം നൽകിയിരുന്നു. എന്നാൽ ഉടമ ഇതിന് തയ്യാറായിരുന്നില്ല. ഇതോടെയാണ് അധികൃതർ നേരിട്ട് ഇടപെട്ടത്.
കോട്ടയം തിരുവാതുക്കലിലെ സ്വകാര്യ ക്ലിനിക്കാണ് പൂട്ടിയത്. കളക്ടർ നേരിട്ടെത്തിയാണ് ക്ലിനിക്ക് പൂട്ടിച്ചത്. ഇവിടെ കൊറോണ ബാധിതരായ ചെങ്ങളം സ്വദേശികൾ ചികിത്സയ്ക്കെത്തിയിരുന്നു. നേരത്തേ ക്ലിനിക്ക് പൂട്ടാൻ നിർദേശം നൽകിയിരുന്നതായി അധികൃതർ അറിയിച്ചു.
Discussion about this post