‘ഉപ്പും മുളകും’ എന്ന സീരിയലിലൂടെ പ്രേക്ഷക ഹൃദയം കവര്‍ന്ന ബാലുവും നീലുവും വെള്ളിത്തിരയില്‍ ഒന്നിച്ചെത്തുന്നു. ‘ലെയ്ക്ക’ എന്നാണ് ചിത്രത്തിന്റെ പേര്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ‘ലെയ്ക്ക’ എന്നാണ് ചിത്രത്തിന്റെ പേര്.
ബിജു സോപാനത്തിനും നിഷ സാരംഗിനും പുറമെ ചിത്രത്തില്‍ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഒരു നായയാണ്. ആ നായയുടെ പേര് തന്നെയാണ് ചിത്രത്തിന്റെ പേരും. ബൈജു സന്തോഷ്, സുധീഷ്, വിജിലേഷ്, നോബി, പ്രവീണ, അരിസ്റ്റോ സുരേഷ്, സിബി തോമസ്, സേതുലക്ഷ്മി, റോഷ്നി നന്ദന വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
നവാഗതനായ ആഷാദ് ശിവരാമനാണ് ചിത്രത്തിന്റെ സംവിധായകന്. തിരക്കഥ ഒരുക്കുന്നതും സംവിധായകന് തന്നെയാണ്. സുധീഷ്, വിജിലേഷ്, നാസര്‍, ഇന്ദ്രന്‍സ്, പാര്‍വണ, സേതുലക്ഷ്മി, സിബി ജോസ്, ഡോ.തോമസ് മാത്യു, എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. വിപിഎസ് ആന്റ് സണ്‍സ് മീഡിയായുടെ ബാനറില്‍ ഡോ. ഷംനാദ്, ഡോ. രഞ്ജിത്ത് മണി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post