ന്യൂഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ വര്‍ഗ്ഗീയ കലാപമുണ്ടായ പ്രദേശങ്ങളില്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിമാര്‍ സന്ദര്‍ശനം നടത്തി. ജസ്റ്റിസ് കുര്യന് ജോസഫ്, എകെ പട്നായിക്, വിക്രം ജിത്ത് സെന്‍ എന്നിവരാണ് കലാപമേഖലകള്‍ സന്ദര്‍ശിച്ചത്.
കലാപത്തിലുണ്ടായ നാശനഷ്ടങ്ങള്‍ ജഡ്ജിമാര്‍ നേരില്‍ കണ്ടു. പൊതുജനങ്ങളില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. വടക്ക് കിഴക്കന്‍ ഡല്‍ഹിയില്‍ മൂന്ന് ദിവസത്തോളം നീണ്ടു നിന്ന കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. കലാപം അവസാനിച്ച് ദിവസങ്ങള്‍ക്ക് ശേഷവും അഴുക്കുചാലുകളില്‍ നിന്നും മറ്റുമായി പലരുടേയും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നത്. 300 ഓളം ആളുകള്‍ ഇപ്പോഴും ചികിത്സയിലാണ്.
കലാപവുമായി ബന്ധപ്പെട്ട് 654 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 1820 പേരാണ് വിവിധ കേസുകളിലായി പോലീസ് പിടിയിലായത്. കലാപത്തില്‍ 79 വീടുകളും 327 വ്യാപാര സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടു. പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷമാണ് കലാപത്തിലേക്ക് വഴിമാറിയത്.
Discussion about this post