മോഹന്‍ലാല്‍ നായകനായി എത്തുന്ന കുഞ്ഞാലി മരക്കാറുടെ ജീവിത കഥ പറയുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന സിനിമ ചരിത്രത്തെ വളച്ചൊടിച്ച് കുഞ്ഞാലി മരക്കാരെ അപമാനിക്കുകയാണെന്ന വാദവുമായി കുടുംബം രംഗത്ത്. സിനിമ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജി നാലാം തീയതി ഹൈക്കോടതി പരിഗണിക്കും.
പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 100 കോടി ബജറ്റില്‍ ഒരുങ്ങുന്ന ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം ഈ മാസം 26നായിരുന്നു റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് മരക്കാര്‍ കുടുംബാംഗമായ മുഫീദ അറഫാത്ത് മരക്കായ്ക്കാര് ഹൈക്കോടതിയെ സമീപിച്ചത്. ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന് ചിത്രമെന്ന് ഇവര്‍ ആരോപിച്ചു.
കുഞ്ഞാലി മരക്കാരുടെ വേഷവും പ്രണയവും ഭാഷയുമൊക്കെ മരക്കാറെ അപമാനിക്കുന്നതിന് തുല്യമാണെന്ന് ഹര്‍ജിയില്‍ പറയുന്നു.സിനിമ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ മുതല്‍ വിതരണക്കാരായ മാക്സ്ലാബ് സിനിമാസ് വരെയുള്ള 11 പേരാണ് എതിര്‍കക്ഷികള്‍. മോഹന്‍ലാലിന് പുറമെ മകന് പ്രണവ് മോഹന്‍ലാലും മഞ്ജു വാര്യരും പ്രിയദര്‍ശന്റെ മകള്‍ കല്യാണി പ്രിയദര്‍ശനുമടക്കമുള്ള വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
Discussion about this post