ഫ്ലോറിഡ: സാറ്റ് കളിക്കിടെ സ്യൂട്ട്കേസില്‍ ഒളിച്ച കാമുകന് ശ്വാസം മുട്ടി മരിച്ചു. സംഭവത്തില്‍ നാല്പത്തി രണ്ടുകാരി സാറാ ബൂണ്‍ അറസ്റ്റിലായി. ജോര്‍ജ് ടോറസ് ജൂനിയറാണ് ശ്വാസം മുട്ടി മരിച്ചത്. അമേരിക്കയിലെ ഫ്ലോറിഡയിലാണ് സംഭവം.
ചൊവ്വാഴ്ച മദ്യപിച്ച ശേഷമാണ് സാറ്റ് കളിക്കാന്‍ കമിതാക്കള്‍ തീരുമാനിച്ചത്. സ്യൂട്ട് കേസിനുള്ളില്‍ ഒളിച്ചിരുന്ന ശേഷം വീട്ടില്‍ ഒളിച്ചയാളെ കണ്ടെത്തുകയായിരുന്നു മത്സരം. കാമുകി സാറയാണ് കാമുകനായ ജോര്‍ജ് ടോറസ് ജൂനിയറിനെ സ്യൂട്ട് കേസില്‍ കയറാന്‍ സഹായിച്ചത്.
ഇതിന് ശേഷം പെട്ടിയിലായ കാമുകന്റെ ദൃശ്യങ്ങള്‍ ഫോണില്‍ ചിത്രീകരിച്ച ശേഷം ഇവര്‍ കിടപ്പുമുറിയില്‍ പോയി ഒളിക്കുകയായിരുന്നു. തുടര്‍ന്ന് മദ്യ ലഹരിയിലായിരുന്ന സാറ ഉറങ്ങിപ്പോയി. പുലര്‍ച്ചെ മുറിയില്‍ ചെല്ലുമ്പോഴാണ് കാമുകനെ സ്യൂട്ട് കേസില്‍ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്.
ശ്വാസം മുട്ടിയാണ് ജോര്‍ജിന്റെ മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. രണ്ടാം ഗ്രേഡ് കൊലപാതകക്കുറ്റമാണ് സാറയുടെ മേല്‍ ചുമത്തിയിരിക്കുന്നത്. തുറക്കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ സ്യൂട്ട് കേസ് തലകീഴായി മറിഞ്ഞതാണ് ജോര്‍ജ് പെട്ടിയില്‍ കുടുങ്ങാന്‍ കാരണമെന്നാണ് സൂചന.
Discussion about this post