പൊന്നാനി: എആര്‍ ഫൗണ്ടേഷന് ഏര്‍പ്പെടുത്തിയ പ്രഥമ സുല്‍ത്താനുല്‍ഹിന്ദ് അവാര്‍ഡ് ഇന്ത്യന്‍ ഗ്രാന്റ് മുഫ്തി കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്ക്. ഫെബ്രുവരി 28 ന് പൊന്നാനിയില്‍ നടക്കുന്ന അജ്മീര്‍ ഉറൂസ് പൊതുസമ്മേളനവേദിയില്‍ വെച്ച് പുരസ്കാരം അബൂബക്കര്‍ മുസ്ല്യാര്‍ക്ക് കൈമാറും.
ഇന്ത്യയിലെ സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ ജീവകാരുണ്യപ്രവര്‍ത്തങ്ങളെ മുന്‍നിറുത്തിയാണ് കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ അവാര്‍ഡിനര്‍ഹനായി തെരഞ്ഞെടുത്തതെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഒരു ലക്ഷം രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം.
അജ്മീര്‍ ഉറൂസ് പൊതുസമ്മേളനവേദിയില്‍ വെച്ച് പുരസ്കാരം കാന്തപുരം എപി അബൂബക്കര്‍ മുസ്ല്യാര്‍ക്ക് കൈമാറുമെന്ന് ഭാരാവാഹികളായ,കെ എം മുഹമ്മദ്കാസിം കോയ,സൈദ്മുഹമ്മദ് തങ്ങള്‍,സയ്യിദ് സീതികോയ തങ്ങള്‍ നീറ്റിക്കല്‍,സയ്യിദ് ഹബീബ് തുറാബ് തങ്ങല്,യഹിയ നഈമി മൂന്നാക്കള് എന്നിവര്‍ അറിയിച്ചു.
Discussion about this post