ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പുകഴ്ത്തിയ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയെ പരിഹസിച്ച് മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. ”സുപ്രീം കോടതി ജഡ്ജ് എങ്ങനെയായിരിക്കണം ? അരുണ്‍ മിശ്രയപ്പോലെയിരിക്കണം എന്ന് കട്ജു പറഞ്ഞു. ട്വീറ്റിലൂടെയായിരുന്നു പരിഹാസം.
Supreme Court ka Judge kaisa ho ?
Arun Mishra jaisa ho— Markandey Katju (@mkatju) February 22, 2020
സുപ്രീംകോടതി സംഘടിപ്പിച്ച അന്താരാഷ്ട്ര ജുഡീഷ്യല്‍ കോണ്‍ഫറന്‍സിലാണ് അരുണ്‍ മിശ്ര മോഡിയെ പുകഴ്ത്തി രംഗത്ത് എത്തിയത്.
മോഡി, ലോകനിലവാരത്തില്‍ ചിന്തിക്കുകയും അത് സ്വന്തം നാട്ടില്‍ നടപ്പാക്കുകയും ചെയ്യുന്ന ജീനിയസ്സാണെന്ന് ആയിരുന്നു അരുണ്‍ മിശ്രയുടെ പുകഴ്ത്തല്‍. ”അന്താരാഷ്ട്ര തലത്തില്‍ പ്രസിദ്ധനായ ദീര്‍ഘദര്‍ശിയാണ് മോഡിയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോഡി അധികാരത്തില്‍ വന്ന ശേഷം നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന്റെ സഹകരണത്തോടെ 1500 കാലഹരണപ്പെട്ട നിയമങ്ങളെങ്കിലും എടുത്തു കളഞ്ഞെന്നും, മോഡിയുടെ കാലത്ത് ഇന്ത്യ, ലോകരാജ്യങ്ങള്‍ക്കിടയില്‍ ഉത്തരവാദിത്തമുള്ള അംഗമായി മാറിയെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.
Discussion about this post