കൊച്ചി: അങ്കമാലി വേങ്ങൂരില്‍ വീട് കുത്തിത്തുറന്ന് കവര്‍ച്ച. വീട്ടുകാര്‍ ഗുരുവായൂര്‍ ദര്‍ശനത്തിനായി പോയ സമയത്തായിരുന്നു മോഷണം നടത്തിയത്. വീട്ടില്‍ ഉണ്ടായിരുന്ന 40 പവനോളം സ്വര്‍ണ്ണമാണ് കവര്‍ന്നത്. അങ്കമാലി വേങ്ങൂര്‍ പുതുവന്‍ കണ്ടത്തില്‍ തിലകന്റെ വീട്ടിലാണ് മോഷണം നടന്നത്.
വെള്ളിയാഴ്ച രാത്രി 11 മണിയോടെ ഗുരുവായൂര്‍ ദര്‍ശനത്തിന് ശേഷം തിരികെ എത്തിയപ്പോഴാണ് മോഷണ വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അങ്കമാലി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വീടിന് സമീപത്തുള്ള സിസിടിവികളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ ശേഖരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് പറഞ്ഞു. .
Discussion about this post