പോണ് താരമാകാന്‍ തീരുമാനിച്ചതായി പ്രശസ്ത സംവിധായകന് സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്റെ വളര്‍ത്തുപുത്രി. സ്പീല്‍ബര്‍ഗിന്റെ വളര്‍ത്തുപുത്രിയായ മിഖായേലയാണ് തന്റെ മേഖല പോണ് സിനിമയാണെന്ന് വ്യക്തമാക്കിയത്. ദി സണിന് നല്കിയ അഭിമുഖത്തിലാണ് ഇരുപത്തി മൂന്ന് കാരിയായ മിഖായേലയുടെ വെളിപ്പെടുത്തല്‍.
സാമ്പത്തിക ലാഭം ലക്ഷ്യമിട്ടാണ് പോണ് സിനിമകളിലേക്ക് തിരിയുന്നത്. സാമ്പത്തികമായി കെട്ടുപാടുകളിലേക്ക് നീങ്ങാന്‍ താല്പര്യമില്ല, സാമ്പത്തിക സ്വാതന്ത്ര്യമാണ് ലക്ഷ്യമെന്നും മിഖായേല പറഞ്ഞു. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും താന്‍ പറയുന്നത് സ്വീകാര്യമായിരിക്കുമെന്ന ധാരണ തനിക്കില്ലെന്നും മിഖായേല കൂട്ടിച്ചേര്‍ത്തു.
ചില പോണ് സൈറ്റുകളില്‍ ഇതിനോടകം തന്റെ വീഡിയോകള്‍ അപ്ലോഡ് ചെയ്തിട്ടുണ്ട്. എന്നാല്‍ പോണ് ജോലി ചെയ്ത് വേണ്ട രീതിയില്‍ ലാഭമുണ്ടാക്കാന്‍ സാധിച്ചിട്ടില്ല അതിനാല്‍ തനിച്ചുള്ള വീഡിയോകള്‍ സ്വയം നിര്‍മ്മിക്കാനാണ് തീരുമാനമെന്നും മിഖായല പറഞ്ഞു. അപ്ലോഡ് ചെയ്ത വീഡിയോകള്‍ എല്ലാം സെക്സ് വര്‍ക്കര്‍ ലൈസന്‍സ് ലഭിക്കാതിരുന്നതിനാല്‍ പിന്‍വലിക്കേണ്ടതായി വന്നുവെന്നും മിഖായേല പറഞ്ഞു. ലൈസന്‍സ് ഉടന്‍ തന്നെ ലഭിക്കുമെന്നാണ് കരുതുന്നതെന്നും മിഖായേല പറഞ്ഞു.
പോണ് താരമാകുന്നതിനേക്കുറിച്ച് രക്ഷിതാക്കളോട് സംസാരിച്ചിരുന്നു. തന്റെ സുരക്ഷിതത്വം അവര്‍ക്ക് ശ്രദ്ധയുള്ള കാര്യമാണ്. എന്നാല്‍ അവര്‍ തന്നെ നിരുത്സാഹപ്പെടുത്തിയിട്ടില്ലെന്ന് മിഖായേല പറയുന്നു. സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്ഷോയും തനിക്കിഷ്ടമുള്ള മേഖല തെരഞ്ഞെടുക്കുന്നതില്‍ പ്രോത്സാഹിപ്പിക്കുക മാത്രമാണുള്ളതെന്നും മിഖായേല കൂട്ടിച്ചേര്‍ത്തു. മിഖായേലയെ കൂടാതെ സ്പീല്‍ബര്‍ഗ് ദമ്പതികള്‍ക്ക് ആറ് വളര്‍ത്തുമക്കളാണ് ഉള്ളത്.
Discussion about this post