തമിഴ് സിനിമാ ലോകത്തെ നടുക്കിയ അപകടമാണ് ഇന്ന് കമല്ഹാസന് ചിത്രം ഇന്ത്യന്‍ 2വിന്റെ ലൊക്കേഷനില്‍ നടന്നത്. ഇപ്പോള്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ചിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍. ട്വിറ്ററിലൂടെയാണ് താരം അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതിനെ കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നത്.
‘അപ്രതീക്ഷിതമായ ഒരു അപകടം കൊണ്ട് വന്ന നഷ്ടം, അതുണ്ടാക്കിയ ഹൃദയവേദന, ഇവയൊന്നും വിവരിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല. എന്റെ സഹപ്രവര്‍ത്തകര്‍ കൃഷ്ണ, ചന്ദ്രന്, മധു എന്നിവരുടെ കുടുംബത്തിനു സ്നേഹവും ശക്തിയും അനുശോചനവും അറിയിക്കുന്നു. സങ്കടത്തിന്റെ ഈ നിമിഷത്തില്‍ ദൈവം അവര്‍ക്ക് ശക്തി നല്കട്ടെ. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് ഇപ്പോള്‍ ജീവിച്ചിരിക്കുന്നതും ഈ ട്വീറ്റ് ടൈപ്പ് ചെയ്യുന്നതും. ജീവിതം, സമയം എന്നിവയെ കുറിച്ച് വിലയേറിയ പാഠങ്ങള്‍ പഠിച്ചു, അവയെ വിലമതിക്കാനും.’ കാജല്‍ അഗര്‍വാള്‍ കുറിച്ചു.
പൂനെ ഇവിപി ഫിലിം സിറ്റിയിലെ ലൊക്കേഷനിലാണ് അപകടമുണ്ടായത്. സീന്‍ ചിത്രീകരിക്കുന്നതിനുള്ള തയ്യാറെടുപ്പിനിടെ 150 അടിയിലേറെ ഉയരമുള്ള ക്രെയിന്‍ സംവിധായകനും സംഘവും ഇരുന്ന ടെന്റിന് മുകളിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേരാണ് മരിച്ചത്.
In so much shock, denial, trauma from the monstrous crane accident last night. All it took was a fraction of a second to stay alive and type this tweet. Just that one moment. Gratitude. So much learning and appreciation for the value of time and life. 🙏🏻🙏🏻🙏🏻
— Kajal Aggarwal (@MsKajalAggarwal) February 20, 2020
Discussion about this post