ന്യൂഡല്‍ഹി: മികച്ച നേതൃത്വത്തെ കണ്ടെത്താന്‍ സംഘടനാ തെരഞ്ഞൈടുപ്പ് നടത്തണമെന്ന് കോണ്‍ഗ്രസ്സ് നേതാവ് ശശിതരൂര്‍. നേതൃമാറ്റത്തിന് തെരഞ്ഞെടുപ്പ് വേണമെന്ന് ഷീല ദീക്ഷിത്തിന്റെ മകന് സന്ദീപ് ദീക്ഷിത് പറഞ്ഞിരുന്നു. ഈ പ്രസ്താവന അംഗീകരിച്ചുകൊണ്ടായിരുന്നു ശശി തരൂരിന്റെ ട്വീറ്റ്.
കോണ്‍ഗ്രസിലെ മുഖ്യമന്ത്രിമാരായാലും മുന്‍ മുഖ്യന്ത്രിമാരായാലും രാജ്യസഭാംഗങ്ങളായാലും എല്ലാവരും ഏറ്റവും മുതിര്‍ന്ന നേതാക്കളാണ്. സ്വയം മുന്‍കൈയ്യെടുത്തുകൊണ്ട് പാര്‍ട്ടിയെ മുന്നോട്ടുനയിക്കേണ്ടസമയമായെന്ന് താന്‍ കരുതുന്നു എന്നായിരുന്നു സന്ദീപ് ദീക്ഷിത് പറഞ്ഞത്.
ഇന്ത്യന്‍ എക്സ്പ്രസ്സിന് നല്കിയ അഭിമുഖത്തിലായിരുന്നു സന്ദീപ് ദീക്ഷിത് ഇക്കാര്യം പറഞ്ഞത്. ഇതിന് പിന്നാലെയാണ് ഈ പ്രസ്താവന ട്വീറ്റ് ചെയ്തുകൊണ്ട് ശശി തരൂരും രംഗത്തെത്തിയത്. പാര്‍ട്ടി കേഡര്‍ ശക്തിപ്പെടുത്താന്‍ മികച്ച നേതൃത്വത്തെ കണ്ടെത്താന്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ശശി തരൂര്‍ ട്വിറ്ററിലൂടെ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ പാര്‍ട്ടി അധ്യക്ഷസ്ഥാനത്തു നിന്നുള്ള രാജിക്കു ശേഷം 20 മാസത്തിനു ശേഷമാണ് സോണിയ ഗാന്ധി വീണ്ടും നേതൃസ്ഥാനം ഏറ്റെടുത്തത്. വീണ്ടും രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്തേക്ക് വരുമെന്ന സൂചനകള്‍ക്കിടയിലാണ് സന്ദീപ് ദീക്ഷിതിന്റെയും ശശിതരൂരിന്റെയും നിലപാടുകള്‍ ശ്രദ്ധിക്കപ്പെടുന്നത്.
What @SandeepDikshit said openly is what dozens of party leaders from across the country are saying privately, incl many w/ responsible positions in the Party. I renew my appeal toCWC to hold leadership elections to energise workers&inspire voters. https://t.co/cotzJsRZnm
— Shashi Tharoor (@ShashiTharoor) February 20, 2020
Discussion about this post