ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നിഷ്പ്രഭമാക്കി മിന്നുന്ന വിജയം സ്വന്തമാക്കിയ ശേഷം ആദ്യമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ നേരിട്ട് സന്ദർശിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ. ആഭ്യന്തര മന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കെജ്രിവാൾ അമിത് ഷായെ കണ്ടത്. ഡൽഹി തെരഞ്ഞെടുപ്പിന് ശേഷം ഇരുവരും ആദ്യമായി നടത്തുന്ന കൂടിക്കാഴ്ചയിൽ ഡൽഹി വികസനമാണ് ചർച്ചയായത്.
ഡൽഹിയുടെ വികസനത്തിനായി ഒന്നിച്ച് പ്രവർത്തിക്കാമെന്ന് ഇരുവരും തീരുമാനിച്ചതായി കെജ്രിവാൾ പ്രതികരിച്ചു. ”ആഭ്യന്തര മന്ത്രി അമിത് ഷായെ സന്ദർശിച്ചു. ഡൽഹിയുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്തു. ഡൽഹി വികസനത്തിനായി ഒരുമിച്ച് പ്രവർത്തിക്കാമെന്ന് തീരുമാനിച്ചതായും കെജ്രിവാൾ ട്വീറ്റ് ചെയ്തു.
Discussion about this post