മുംബൈ: ലോകമെമ്പാടും ഒട്ടേറെ ആരാധകരുള്ള പ്രശസ്ത റിയാലിറ്റി ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിൽ ഇന്ത്യയിൽ നിന്നുള്ള നൃത്ത സംഘത്തിന് കിരീടം. മുംബൈ കേന്ദ്രമായി പ്രവർത്തിക്കുന്ന ഡാൻസ് ഗ്രൂപ് ‘വി അൺബീറ്റബിളി’നാണ് അഭിമാന നേട്ടം സ്വന്തമായിരിക്കുന്നത്.
നൃത്ത വീഡിയോ അടക്കം ഉൾപ്പെടുത്തി വിജയികളെ അഭിനന്ദിച്ച് അമേരിക്കാസ് ഗോട് ടാലന്റ് ട്വീറ്റ് ചെയ്തു. കഴിഞ്ഞവർഷവും മുംബൈ ടീം മത്സരത്തിനെത്തിയിരുന്നെങ്കിലും നാലാം സ്ഥാനമാണ് നേടിയത്. അന്നും ഇവരുടെ പ്രകടനം നിരൂപക പ്രശംസ നേടിയിരുന്നു. എന്നാൽ, ഇത്തവണയെത്തിയ ടീം വിജയവും കൊണ്ടാണ് വിമാനം കയറുന്നത്. ബോളിവുഡ് താരം രൺവീർ സിംഗ് അടക്കമുള്ളവർ വി അൺബീറ്റബിൾ ടീമിന് ആശംസകളുമായി രംഗത്തെത്തി.
മുംബൈയിലെ ഏറ്റവും പിന്നോക്ക മേഖലകളിൽ നിന്നുള്ളവരാണ് വി അൺബീറ്റബിളിലെ അംഗങ്ങൾ. ഇവരുടെ നൃത്തപ്രകടനം മുമ്പും ചർച്ചയായിരുന്നു.
This incredible performance by @v_unbeatable and @travisbarker cemented their legacy as the best in the world! pic.twitter.com/Te8YsCT6b5
— America's Got Talent (@AGT) February 18, 2020
Discussion about this post