മുംബൈ: രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത സൈനികന്റെ ഭാര്യയും ആര്‍മിയില്‍ ചേരാന്‍ ഒരുങ്ങുന്നു. വീരമൃത്യു വരിച്ച മേജര്‍ വിഭുതി ശങ്കര്‍ ധൗണ്ടിയാലിന്റെ ഭാര്യ നിതിക കൗള്‍(28) ആണ് രാജ്യസേവനത്തിന് ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് ജമ്മു കാശ്മീരില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ വിഭൂതി കൊല്ലപ്പെട്ടത്.
ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് (എസ്എസ്എല്‍സി) പരീക്ഷയും അഭിമുഖവും പൂര്‍ത്തിയാക്കിയ നിതിക കൗള്‍ ഇപ്പോള്‍ മെറിറ്റ് ലിസ്റ്റ് പ്രഖ്യാപിക്കുന്നതിനായി കാത്തിരിക്കുകയാണ്. മെറിറ്റ് ലിസ്റ്റില്‍ ഇടം നേടിയാല്‍ നിതിക ഒരു കേഡറ്റായി സേനയില്‍ ചേരും. മാതാപിതാക്കളോടൊപ്പം ഡല്‍ഹിയില്‍ താമസിക്കുന്ന നികിത നിലവില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി ചെയ്ത് വരികയാണ്. വിഭുതി ശങ്കറിനോടുള്ള ആദര സൂചകമായാണ് താന്‍ ആര്‍മിയില്‍ ചേരുന്നതെന്ന് നിതിക പറയുന്നു. വിഭുതി ശങ്കറിനെപ്പോലെ ഒരു നല്ല ഉദ്യോഗസ്ഥയായിരിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നിതിക കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും വിവാഹം കഴിഞ്ഞ് പത്ത് മാസം കഴിഞ്ഞപ്പോഴാണ് വിഭുതി ശങ്കര്‍ രാജ്യത്തിനായി വീരമൃത്യു വരിച്ചത്.
നിതികയുടെ വാക്കുകള്‍;
വലിയ നഷ്ടത്തില്‍ നിന്ന് കരകയറാന്‍ എനിക്ക് ഒത്തിരി സമയം വേണ്ടി വന്നു. ഇതിനിടയിലാണ് ഷോര്‍ട്ട് സര്‍വീസ് കമ്മീഷന് പരീക്ഷയ്ക്ക് ഹാജരാകാനുള്ള തീരുമാനമുണ്ടായത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഫോം പൂരിപ്പിക്കുന്നത്. എന്റെ ഭര്‍ത്താവിനെപ്പോലെ സമാനമായ പാതയിലൂടെ നടക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ഭര്‍ത്താവ് ആര്‍മിയിലേക്ക് പോകാനുള്ള പരീക്ഷ എഴുതിയ അതേ അവസ്ഥയിലൂടെ ഞാനും കടന്നു പോകയാണെന്ന് ആ നിമിഷം എനിക്ക് തോന്നി… ഇത് എന്നെ വിഭുവിനോട് കൂടുതല്‍ അടുപ്പിച്ചു,
Discussion about this post