മോഹന്‍ലാലിന്റെ മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് സംവിധായകന് ഭദ്രന്. പഴയ മോഹന്‍ലാലിനു എന്തു സംഭവിച്ചു എന്നറിയില്ലെന്നും അദ്ദേഹത്തിന്റെ മാറ്റത്തില്‍ വിഷമമുണ്ടെന്നും ഭഭ്രന്‍ പറഞ്ഞു. പക്ഷേ ഈ മാറ്റം അത് മോഹന്‍ലാലിന്റെ കുഴപ്പമല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊച്ചിയില്‍ സിനിമ പാരഡൈസോ ക്ലബ്ബ് (സിപിസി)അവാര്‍ഡ് വേദിയില്‍ വച്ചാണ് ഭദ്രന് ആ പഴയ ലാലിനെക്കുറിച്ച് പറഞ്ഞത്. നീണ്ട പതിനാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഭദ്രന് മലയാള സിനിമയിലേക്ക് തിരികെ എത്തുകയാണ്. അണിയറയില്‍ ഒരുങ്ങുന്ന ജൂതന് എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹത്തിന്റെ
തിരിച്ചുവരവ്.
സൗബിന് സാഹിറിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ‘ജൂതനി’ല്‍ ഒരു കൊച്ചുകുട്ടിയെപ്പോലെ നിഷ്കളങ്കനും അതേസമയം ബുദ്ധിവൈഭവവുമുള്ള ജൂത കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ റിമ കല്ലിങ്കലാണ് നായികയായെത്തുന്നത്. സൗബിനൊപ്പം ജോജു ജോര്‍ജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ്, ജോയിമാത്യു എന്നിവരും എത്തുന്നുണ്ട്. നിഗൂഢതകള്‍ ഏറെയുള്ള ഒരു ഫാമിലി ത്രില്ലര്‍ ഹിസ്റ്റോറിക്കല്‍ ചിത്രമാണ് ‘ജൂതന്’ എന്നാണ് റിപ്പോര്‍ട്ട്.
Discussion about this post