വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ സംവിധായകന് പ്രിയദര്‍ശന്റെ മകളുടെ അരങ്ങേറ്റം മാത്രമല്ല, മറ്റൊരു താരത്തിന്റെ മകന്റെ കൂടി അരങ്ങേറ്റമുണ്ടായിരുന്നു. അത് സൂപ്പര്‍താരം സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകന് മാധവിന്റേതായിരുന്നു. കുടുംബപശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ ആവേശം പകര്‍ന്ന് ഒരു ഫൈറ്റ് സീന്‍ കൂടിയുണ്ടായിരുന്നു. ആ രംഗത്തിലാണ് താരപുത്രന്റെ വരവും.
സുരേഷ് ഗോപിയുടെ ആക്ഷന്‍ രംഗത്തിന്റെ മേക്കിങ് വീഡിയോയില്‍ മകന് മാധവിനെ കാണാം. അച്ഛന്റെ കാല് തൊട്ട് വന്ദിച്ചാണ് മാധവ് ടേക്കിനായി തയ്യാറെടുക്കുന്നത്. മാധവ് ഈ ചിത്രത്തില്‍ ഉണ്ടെന്ന കാര്യം സംവിധായകനായ അനൂപ് സത്യന് പോലും വെളിപ്പെടുത്തിയിരുന്നില്ല. സുരേഷ് ഗോപിയുടെ മൂത്തമകന് ഗോകുല്‍ സുരേഷ് സിനിമയില്‍ ഇപ്പോള്‍ സജീവമാണ്.
ദുല്‍ഖര്‍, കല്യാണി പ്രിയദര്ശന്, സുരേഷ് ഗോപി, ശോഭന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനൂപ് സത്യന് ഒരുക്കിയ ‘വരനെ ആവശ്യമുണ്ട്’ മികച്ച പ്രതികരണം നേടി ചിത്രം മുന്നേറുകയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പ്രൊഡക്ഷന്‍ കമ്പനിയായ വേഫെയറര്‍ ഫിലിംസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Discussion about this post