കാഞ്ഞിരപ്പള്ളി: രാത്രി വീടിന്റെ ടെറസില്‍ ഉറങ്ങാന്‍ കിടന്ന യുവാവിനെ രാവിലെ വീട്ടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി. വെളിച്ചിയാനി കോഴിമല സ്വദേശിയായ സുനോജ്(44)നെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ ആറ് മണിയോടെയാണ് മൃതദേഹം കണ്ടത്.
വീടിനുള്ളിലെ ചൂട് സഹിക്കാനാവതെ ശനിയാഴ്ച രാത്രി 11 മണിയായപ്പോഴേക്കും സുനോജ് ടെറസിലേക്ക് കിടക്കാന്‍ വേണ്ടി പോയി. അടുത്ത ദിവസം രാവിലെ വീട്ടുകാര്‍ ഉണര്‍ന്ന് നോക്കിയപ്പോഴാണ് സുനേജിനെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
ഉറക്കത്തിലെങ്ങാനും എഴുന്നേറ്റ സുനോജ് ടെറസില്‍ നിന്ന് താഴേക്ക് വീണതാവാമെന്ന് പോലീസ് പറയുന്നു. അരമതിലില്ലാത്ത ടെറസായിരുന്നു ഇത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയതിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
Discussion about this post