കൊൽക്കത്ത: പ്രശസ്ത സംഗീതജ്ഞൻ എആർ റഹ്മാന്റെ മകൾ ഖദീജയുടെ വസ്ത്രധാരണത്തെ വിമർശിച്ച് രംഗത്തെത്തി ബംഗ്ലാദേശി എഴുത്തുകാരി തസ്ലീമ നസ്റിൻ. തനിക്ക് എആർ റഹ്മാന്റെ മകളെ കാണുമ്പോൾ ശ്വാസം മുട്ടുന്നു എന്നാണ് തസ്ലിമ കുറിച്ചത്. ഈ ട്വീറ്റിന് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ മറുപടി നൽകിയിരിക്കുകയാണ് റഹ്മാന്റെ മകൾ ഖീജ റഹ്മാൻ.
ബുർഖ ധരിച്ച് മാത്രം പൊതു ഇടങ്ങളിൽ പ്രത്യക്ഷപ്പെടുന്ന റഹ്മാന്റെ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു തസ്ലീമയുടെ ട്വീറ്റ്. എആർ ഹ്മാന്റെ സംഗീതം എനിക്ക് തീർത്തും ഇഷ്ടമാണ്. എന്നാൽ അദ്ദേഹത്തിന്റെ പിയപ്പെട്ട മകളെ കാണുമ്പോഴെല്ലാം എനിക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടും. ഒരു കലാ കുടുംബത്തിലെ വിദ്യാസമ്പന്നരായ സ്ത്രീകളെ പോലും വളരെ വേഗത്തിൽ ബ്രെയിൻ വാഷ് ചെയ്യാൻ സാധിക്കുന്നത് ശരിക്കും സങ്കടകരമാണ്- തസ്ലിമ ട്വിറ്ററിൽ കുറിച്ചതിങ്ങനെ.
അതേസമയം, ഒരു വർഷമായിട്ടും ഇത് തന്നെയാണല്ലോ ചർച്ചയെന്ന് ചോദിച്ചാണ് ഖദീജ രംഗത്തെത്തിയിരിക്കുന്നത്. ഈ രാജ്യത്ത് എന്തെല്ലാം പ്രശ്നങ്ങൾ നടക്കുന്നു, എന്നിട്ടും ഒരു സ്ത്രീയുടെ വസ്ത്രത്തെക്കുറിച്ചാണല്ലോ ചർച്ചയെന്ന് ഖദീജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ദുർബലയാകുകയോ ജീവിതത്തിൽ എടുത്ത തെരഞ്ഞെടുപ്പുകളിൽ പശ്ചാത്തപിക്കുകയോ ചെയ്തിട്ടില്ല. ചെയ്യുന്ന കാര്യങ്ങളിൽ സന്തുഷ്ടയാണെന്നും അതിൽ അഭിമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
പ്രിയ തസ്ലിമ നസ്റിൽ എന്റെ വസ്ത്രധാരണത്തിൽ നിങ്ങൾക്ക് ശ്വാസംമുട്ടൽ തോന്നുന്നുവെന്നതിൽ എനിക്ക് വിഷമമുണ്ട്. പോയി ശുദ്ധ വായു ശ്വസിക്കൂ. യഥാർത്ഥ ഫെമിനിസം എന്താണ് അറിയാൻ ഗൂഗിൾ ചെയ്യൂ. കാരണം അത് മറ്റ് സ്ത്രീകളെ ഭീഷണിപ്പെടുത്തുകയോ കുടുംബത്തെ പ്രശ്നത്തിലേക്ക് വലിച്ചിഴയ്ക്കുകയോ ചെയ്യില്ല. പിന്നെ നിങ്ങളുടെ പരിശോധനയ്ക്കായി എന്റെ ഫോട്ടോകൾ ഞാൻ അയച്ചതായും ഓർക്കുന്നില്ല. – ഖദീജ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
I absolutely love A R Rahman's music. But whenever i see his dear daughter, i feel suffocated. It is really depressing to learn that even educated women in a cultural family can get brainwashed very easily! pic.twitter.com/73WoX0Q0n9
— taslima nasreen (@taslimanasreen) February 11, 2020
Discussion about this post