ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് ഒരു വയസ് തികയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും ആദരാഞ്ജാലികള്‍ അര്‍പ്പിച്ച് രംഗത്തെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ രഹസ്യാന്വേഷണ വിഭാഗത്തിന് സംഭവിച്ച ഗുരുതര ക്രമക്കേടില്‍ കേന്ദ്രം പാലിക്കുന്ന മൗനത്തെ കുറ്റപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്.
രാജ്യ സുരക്ഷയെ കുറിച്ച് ബിജെപിക്ക് യാതൊരു താല്പര്യവുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് ജയ്വീര് ഷെര്‍ഗില്‍ ആരോപിച്ചു. പട്ടാളക്കാരുടെ ചോരയും ത്യാഗവും വോട്ടായി മാത്രം കാണുന്നതില്‍ നാണം തോന്നുന്നില്ലേയെന്നും അദ്ദേഹം തുറന്നടിച്ച് ചോദിച്ചു.
ഷെര്‍ഗിലിന്റെ വാക്കുകള്‍;
വോട്ട് സുരക്ഷിതമാക്കുന്നതില്‍ മാത്രമാണ് കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍ക്കാരിന്റെ ശ്രദ്ധ. രാജ്യ സുരക്ഷ അവരെ ബാധിക്കുന്നേയില്ല. മുംബൈ ഭീകരാക്രമണത്തിന് ശേഷവും പട്ടാളക്കാരുടെ രാജ്യ സമര്‍പ്പണവും ആത്മത്യാഗവും വാര്‍ത്തസമ്മേളനം വിളിച്ചുചേര്‍ത്തും പോസ്റ്ററുകള്‍ പതിപ്പിച്ചും വോട്ടാക്കി മാറ്റാനാണ് അവര്‍ ശ്രമിച്ചത്.
പുല്‍വാമ ഭീകരാക്രമണത്തെയും ഇത്തരത്തില്‍ ബിജെപി ഉപയോഗിക്കുകയാണ്. ബിജെപി സര്‍ക്കാരും പ്രധാനമന്ത്രിയും അവരുടെ പരസ്യങ്ങള്‍ക്കുവേണ്ടി 4,500 കോടി രൂപയും പ്രധാനമന്ത്രിയുടെ ദിവസവുമുള്ള എസ്പിജി സുരക്ഷയ്ക്ക് വേണ്ടി 1.5 കോടിയും ചെലവഴിക്കുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ മാത്രം അവര്‍ തയ്യാറാകാത്തത്?’
കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്ന തുകയും ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല. മുംബൈ ഭീകരാക്രമണ സമയത്ത് സര്‍ക്കാരിനെ ചോദ്യം ചെയ്ത് നരേന്ദ്ര മോഡി വാര്‍ത്താ സമ്മേളനം നടത്തിയിരുന്നു. അപ്പോള്‍ അദ്ദേഹത്തെ രാജ്യസ്നേഹിയെന്ന് വാഴ്ത്തി. ഇപ്പോള്‍ രാഹുല്‍ഗാന്ധി സര്‍ക്കാരിനെതിരെ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ അദ്ദേഹത്തെ രാജ്യദ്രോഹിയാക്കി ചിത്രീകരിക്കുന്നു. ഇതിലെ യുക്തി എന്താണ്? ഈ ദ്വൈമുഖം അവസാനിപ്പിക്കുകയും പട്ടാളക്കാരെ ആവശ്യം കഴിഞ്ഞ് ഉപേക്ഷിക്കുന്ന രീതി ബിജെപിക്കാര്‍ അവസാനിപ്പിക്കുകയും വേണം.
Discussion about this post