കൊച്ചി: റോമിലുണ്ടായ കാറപകടത്തില്‍ മരിച്ച മലയാളി ആരാധകന് ഇറ്റാലിയന്‍ ഫുട്ബോള്‍ ക്ലബായ എഎസ് റോമയുടെ ആദരം. മലയാളിയായ 21കാരന് നിക്കോളാസിനാണ് എഎസ് റോമ ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. എഎസ് റോമയുടെ ഫാനായിരുന്നു നിക്കോളസ്.
എഎസ് റോമയുടെ ഇന്ത്യന്‍ ഫാന്‍ ക്ലബില്‍ അടക്കം സജീവ സാന്നിധ്യമായിരുന്നു നിക്കോളസിന് ക്ലബ് അധികൃതര്‍ ട്വിറ്ററിലൂടെയാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചിരിക്കുന്നത്. റോമില്‍ വെച്ചുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഒരാഴ്ച്ചയോളമാണ് നിക്കോള്‍സ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയില്‍ കഴിഞ്ഞത്. അതിനിടെയായിരുന്നു മരണം.
ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴും എഎസ് റോമയുടെ കളിക്കാര്‍ അടക്കം എത്രയും പെട്ടെന്ന് സുഖമാകട്ടെയെന്ന് നിക്കോളസിന് സന്ദേശങ്ങള്‍ അയച്ചിരുന്നു. സുഖം പ്രാപിച്ച ശേഷം നിക്കോളസിനെ എഎസ് റോമയുടെ പരിശീലന സെഷന് കാണാന്‍ ക്ഷണിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തിരിച്ചുവരാത്ത ലോകത്തേക്ക് നിക്കോളസ് മടങ്ങി. എഎസ് റോമയുടെ ഇന്ത്യന്‍ ഫാന്‍ പേജും നിക്കോള്‍സിന് ആദരം രേഖപ്പെടുത്തിയിട്ടുണ്ട്.
With profound sorrow and broken hearts, we say goodbye to our dear brother – Nicholas Kandathiparambil.
We pray that his near and dear ones have enough strength to withstand the great loss.May his soul rest in peace 💐
You will always be with us, Nicky! 💛❤️ pic.twitter.com/XvMIXssplz
— AS Roma India (@ASRomaIndia) February 9, 2020
Discussion about this post