ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് ഇത്തവണ കോണ്‍ഗ്രസ് ഏറ്റുവാങ്ങിത്. ഇതിന് പിന്നാലെ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചു. തോല്‍വിക്കു പിന്നിലെ കാരണം പാര്‍ട്ടി വിശകലനം ചെയ്യുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
‘പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. തോല്‍വിക്കു പിന്നിലെ കാരണം പാര്‍ട്ടി വിശകലനം ചെയ്യുന്നതാണ്. ആം ആദ്മി പാര്‍ട്ടിയുടെയും ബിജെപിയുടെയും ധ്രുവീകരണ രാഷ്ട്രീയമാണ് കോണ്‍ഗ്രസിന് വോട്ട് വിഹിതം കുറയാന്‍ കാരണം.’- സുഭാഷ് ചോപ്ര പറഞ്ഞു.
ഇത്തവണ വന്‍ ഭൂരിപക്ഷത്തോടെയാണ് ആംആദ്മി പാര്‍ട്ടി ഡല്‍ഹിയില്‍ വിജയിച്ചത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് കോണ്‍ഗ്രസ് പരാജയം ഏറ്റുവാങ്ങുന്നത്. 2015ല്‍ 9.7 ശതമാനം വോട്ടാണ് ഉണ്ടായിരുന്നതെങ്കില്‍ ഇത്തവണ വോട്ട് വിഹിതം 4.27 ശതമാനമായി കുറഞ്ഞു. ഈ സാഹചര്യത്തിലാണ് ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര രാജിവെച്ചത്.
Discussion about this post