ബംഗളൂരു: കര്‍ണാടകയില്‍ 83 പേര് നിരീക്ഷണത്തില്‍. കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിക്കുന്ന 83 പേരാണ് നിരീക്ഷണത്തില്‍ ഉള്ളത്. ബംഗളൂരു, തുംകൂര്‍, മൈസൂരു സ്വദേശികളാണ് നിരീക്ഷണത്തിലുള്ളത്.
കര്‍ണാടക ആരോഗ്യ, കുടുംബ ക്ഷേമ സേവന വകുപ്പിന്റെ നേതൃത്വത്തിലാണ് നടപടി. എന്നാല്‍, പരിശോധനയില്‍ കൊറോണ വൈസ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് കമ്യൂണിക്കബിള്‍ ഡിസീസസ് വിഭാഗം ജോയിന്റ് ഡയറക്ടര്‍ പ്രകാശ് കുമാര്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം, അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരെ അതിര്‍ത്തികളില്‍ കര്‍ണാടക ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുന്നുണ്ട്. കേരളത്തില്‍ മൂന്നു പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Discussion about this post