മലപ്പുറം: സ്കൂള്‍ ബസില്‍ നിന്ന് തെറിച്ച് വീണ് ഒമ്പതുവയസ്സുകാരനായ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മലപ്പുറം കൂട്ടിലങ്ങാടിക്കടുത്ത് കുറുവ എയുപി സ്കൂളിലെ വിദ്യാര്‍ത്ഥി ഫര്സീന് അഹമ്മദ് ആണ് മരിച്ചത്. അപകടം നടന്നയുടനെ വിദ്യാര്‍ത്ഥിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
വീടിന് സമീപത്ത് നിന്നാണ് ഫര്സീന് സ്കൂള്‍ ബസില്‍ കയറിയത്. വിദ്യാര്‍ത്ഥികളെല്ലാം കയറി സ്കൂളിലേക്ക് യാത്ര തുടങ്ങി മീറ്ററുകള്‍ പിന്നിടുമ്പോഴാണ് അപകടം സംഭവിച്ചത്. വിദ്യാര്‍ത്ഥിയുടെ സ്കൂള്‍ ബാഗ് ഡോറില്‍ കുരുങ്ങിയത് എടുക്കാനുള്ള ശ്രമത്തിനിടെ ഡോര്‍ തുറന്നു കുട്ടി ബസ്സില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു.
ഉടന്‍ തന്നെ ബസ്സിലെ ജീവനക്കാരും നാട്ടുകാരും ചേര്‍ന്ന് കുട്ടിയെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ജീവന് രക്ഷിക്കാനായില്ല. മൃതദേഹം കോട്ടപ്പടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.കുളത്തൂര്‍ പോലീസിന്റെ നേതൃത്വത്തില്‍ ആശുപത്രിയിലെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമിക്കുകയാണ്. വിദ്യാര്‍ത്ഥിയുടെ മാതാവ് പഞ്ചളി ഷമീമ ഇതേ സ്കൂളിലെ അധ്യാപികയാണ്.
Discussion about this post