കൽപ്പറ്റ: ഉദ്ഘാടനം കഴിഞ്ഞിട്ട് കേവലം രണ്ടാഴ്ച മാത്രം പിന്നിടുന്നതിനിടെ കൽപ്പറ്റ ജനറൽ ആശുപത്രിയിലെ കുട്ടികളുടെ വാർഡിന്റെ മേൽക്കൂര പൊളിഞ്ഞുവീണു. കെട്ടിടത്തിന്റെ മേൽക്കൂരയാണ് തകർന്നിട്ടും ഭാചഗ്യം കൊണ്ടാണ് പലരും തലനാരിഴ വ്യത്യാസത്തിൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്. ഒഴിവായത് വൻ അപകടമാണെന്ന് ദൃക്സാക്ഷികൾ പറയുന്നു.
സ്ഥലത്ത് നാട്ടുകാർ പ്രതിഷേധിച്ചു. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ മൂന്നാം നിലയിലെ കുട്ടികളുടെ വാർഡിന്റെ മേൽക്കൂരയാണ് പൊളിഞ്ഞുവീണത്. അപകടം നടക്കുന്ന സമയത്ത് ചികിത്സയ്ക്കായി എത്തിയ കുട്ടികളും രക്ഷിതാക്കളും അടക്കമുള്ളവർ വാർഡിൽ ഉണ്ടായിരുന്നെങ്കിലും ആർക്കും അപകടം ഉണ്ടായില്ല. വാർഡിലുണ്ടായിരുന്നവരെ സ്ഥലത്തുനിന്ന് മാറ്റി.
Discussion about this post