ഫഹദ് ഫാസില്‍-അന്‍വര്‍ റഷീദ് കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ട്രാന്‍സ്’. ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. പതിനഞ്ച് മണിക്കൂറിനുള്ളില്‍ ഒരു മില്യണിലധികം കാഴ്ചക്കാരുമായി യൂട്യൂബ് ട്രെന്‍ഡിങില്‍ ഒന്നാം സ്ഥാനത്താണ് ഗാനമിപ്പോള്‍.
‘നൂലു പോയ നൂറു പട്ടങ്ങള്‍’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രദീപ് കുമാറും മുഹമ്മദ് മക്ബൂല്‍ മന്‍സൂറും ജാക്സണ് വിജയനും ചേര്‍ന്നാണ്. ജാക്സണ് വിജയനാണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികള്‍. കന്യാകുമാരിയിലെ അതിസാധാരണക്കാരനായ മോട്ടിവേഷണല്‍ സ്പീക്കര്‍ വിജു പ്രസാദ് എന്ന കഥാപാത്രമായിട്ടാണ് ഗാനത്തില്‍ ഫഹദ് ഫാസില്‍ എത്തുന്നത്. ഫഹദിനെ കൂടാതെ നസ്രിയയും ഗാനരംഗത്തിലുണ്ട്.
പ്രണയ ദിനമായ ഫെബ്രുവരി പതിനാലിന് ചിത്രം റിലീസ് ചെയ്യുന്നത്. ഫഹദ് ഫാസിലും നസ്രിയയും ചെറിയ ഒരു ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സൗബിന് ഷാഹിര്‍, വിനായകന്, ചെമ്പന്‍ വിനോദ് ജോസ്, ദിലീഷ് പോത്തന്, അര്ജുന് അശോകന്, ശ്രീനാഥ് ഭാസി, സംവിധായകന് ഗൗതം മേനോന് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സൗണ്ട് ഡിസൈന്‍ ചെയ്തിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്. അന്‍വര്‍ റഷീദ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Discussion about this post