ഓസ്ട്രേലിയ: മത്സരത്തിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങി സ്ത്രീക്ക് ദാരുണാന്ത്യം. ഓസ്ട്രേലിയന്‍ ദിനത്തോടനുബന്ധിച്ച് ക്വീന്‍സ്ലാന്റിലെ ഹെര്‍വി ബേയിലെ ഒരു ഹോട്ടലില്‍ നടന്ന പരിപാടിയില്‍ വച്ചാണ് സ്ത്രീ മരിച്ചതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
ഞായറാഴ്ചയാണ് സംഭവം. 60 വയസുള്ള സ്ത്രീയാണ് മരിച്ചത്. മത്സരം തകര്ത്തുമുന്നേറുന്നതിനിടെ കേക്ക് തൊണ്ടയില്‍ കുടുങ്ങുകയായിരുന്നു. ശ്വാസം കിട്ടാതെ പിടയുകയായിരുന്ന സ്ത്രീക്ക് സ്ഥലത്തുണ്ടായിരുന്ന ഒരാള്‍ സിപിആര്‍ നല്കി.
ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയെങ്കിലും സ്ത്രീ മരിച്ചു. സംഭവത്തെത്തുടര്‍ന്ന് പരിപാടി നിര്‍ത്തലാക്കി.
Discussion about this post