ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിതവും 1983 ലെ ലോകകപ്പ് വിജയവും പ്രമേയമാക്കി ഒരുക്കുന്ന സ്പോര്‍ട്സ് ചിത്രമായ ’83’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങിലാണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. കമല്‍ഹാസനായിരുന്നു ചടങ്ങില്‍ മുഖ്യാതിഥി.
1983 ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ 13 പേരുടെയും ക്യാരക്ടര്‍ പോസ്റ്ററാണ് പുറത്തിറക്കിയത്. ഇന്ത്യന്‍ പതാകയുടെ പാശ്ചത്തലത്തില്‍ രണ്‍വീര്‍ സിംഗ് അവതരിപ്പിക്കുന്ന കപില്‍ ദേവിന്റെ കഥാപാത്രം മധ്യത്തില്‍ നില്ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. ഒരോ താരവും അവര്‍ അവതരിപ്പിച്ച 83ലെ താരത്തിന്റെ ട്രേഡ് മാര്‍ക്ക് പോസിലാണ് പോസ്റ്ററില്‍ ഉള്ളത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
രണ്‍വീര്‍ സിംഗ് കപില്‍ദേവായി എത്തുമ്പോള്‍ ദീപിക പദുകോണ്‍ ആണ് ചിത്രത്തില്‍ കപിലിന്റെ ഭാര്യ റോമിയുടെ വേഷത്തിലെത്തുന്നത്. തമിഴ് താരം ജീവയാണ് എസ് ശ്രീകാന്തായി എത്തുന്നത്. ബജ്റംഗി ഭായ്ജാന്, ട്യൂബ്ലൈറ്റ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്ത കബീര്‍ ഖാന് ആണ് ചിത്രത്തിന്റെ സംവിധായകന്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. ഏപ്രില്‍ പത്തിന് ചിത്രം തീയ്യേറ്ററുകളില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.
Discussion about this post