ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പിന്നോക്ക വിഭാഗക്കാരനായ ബിജെപി പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്നും അത്താഴം കഴിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. അമിത് ഷായ്ക്കൊപ്പം ഡല്‍ഹി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരിയും ഉണ്ടായിരുന്നു.
യമുന വിഹാറില്‍ താമസിക്കുന്ന ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്കാണ് അപ്രതീക്ഷിതമായി അമിത് ഷാ അത്താഴം കഴിക്കാനായി എത്തിയത്. അമിത് ഷായെ കണ്ടതോടെ വീട്ടുകാരെല്ലാം ഞെട്ടി. വിശേഷങ്ങള്‍ പങ്കുവെച്ച ശേഷം ഷായ്ക്കും മനോജ് തിവാരിക്കും വീട്ടുകാര്‍ അത്താഴം വിളമ്പി.
ഭക്ഷണം കഴിച്ച ശേഷം ബിജെപി പ്രവര്‍ത്തകനും കുടുംബത്തിനും നന്ദിപറഞ്ഞാണ് അമിത് ഷായും മനോജ് തിവാരിയും വീടുവിട്ടിറങ്ങിയത്. ഡല്‍ഹി നിയമസഭാതെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പ്രചാരണത്തിന് എത്തിയതായിരുന്നു അമിത് ഷാ. ഫെബ്രുവരി 8 നാണ് ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
Discussion about this post