തിരുവനന്തപുരം: ചൈനയിലെ വുഹാനില്‍ കണ്ടെത്തിയ കൊറോണവൈറസ് വ്യാപിക്കാന്‍ തുടങ്ങിയതോടെ കേരളവും അതീവ ജാഗ്രതയിലാണ്. സംസ്ഥാനത്ത് രണ്ട് പേര് നിരീക്ഷണത്തിലാണെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ പറഞ്ഞു. സംസ്ഥാനത്ത് തിരുവനന്തപുരത്തും എറണാകുളത്തും ഓരോ പേര് വീതമാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം ചൈനയില്‍ നിന്ന് തിരിച്ചെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി കോട്ടയത്തും നിരീക്ഷണത്തിലാണ്. ചൈനയില്‍ കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്.
അതേസമയം കൊറോണ വൈറസ് പ്രതിരോധം ശക്തിപ്പെടുത്തുന്നതിനായി ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. ലോകാരോഗ്യ സംഘടന അംഗീകരിച്ച ചികിത്സാ മാനദണ്ഡങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ യോഗങ്ങല്‍ കൂടിയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കി വരുന്നത്. രോഗത്തെ പ്രതിരോധിക്കാനുള്ള എല്ലാം കര്‍ശന നടപടികളും പാലിക്കണുമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post