ആഗ്ര: 60 കാരിയുമായുള്ള പ്രണയബന്ധം അവസാനിപ്പിക്കാന്‍ വിസമ്മതിച്ച 22 കാരനെതിരെ കേസ്. ദേശത്തെ സമാധാനത്തിന് വിഘാതം സൃഷ്ടിച്ചതിന് 22 കാരനെതിരെ എത്മാദുദ്ദൗള പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. ഏഴ് മക്കളുടെ അമ്മയാണ് ഈ സ്ത്രീ, കൂടാതെ ഏഴ് പേരക്കുട്ടികളുമുണ്ട്.
യുവാവും അറുപതുകാരിയും പ്രണയത്തിലാണെന്ന് അറിഞ്ഞതോടെ സ്ത്രീയുടെ വീട്ടുകാരുടെ ഭാഗത്തുനിന്നും എതിര്‍പ്പ് ഉയര്‍ന്നു. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. യുവാവിനെതിരെ കേസ് ഫയല്‍ ചെയ്യാന്‍ മകനൊപ്പം സ്ത്രീയുടെ ഭര്‍ത്താവും പോലീസ് സ്റ്റേഷനില്‍ എത്തി.
അതേസമയം 22 കാരനും തന്റെ കുടുംബാംഗങ്ങളോടൊപ്പം പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. ബന്ധം അവസാനിപ്പിക്കണമെന്ന് സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞെങ്കിലും യുവാവ് സമ്മതിച്ചില്ല. സ്ത്രീയും താനും വിവാഹിതരാകാന്‍ ആഗ്രഹിക്കുന്നുവെന്ന് യുവാവ് അറിയിച്ചു.
ഇതോടെ ഇരു കുടുംബങ്ങളും തമ്മില്‍ പോലീസ് സ്റ്റേഷനില്‍ വച്ച് വഴക്കുണ്ടായി. തുടര്‍ന്ന് ദേശത്തെ സമാധാനത്തിന് വിഘാതം സൃഷ്ടിച്ചുവെന്ന് ചൂണ്ടിക്കാട്ടി 22 കാരനെതിരെ പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
Discussion about this post