ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ എന്‍ആര്‍സിക്കും സിഎഎയ്ക്കും മറുപടിയായി ദേശീയ തൊഴിലില്ലായ്മ രജിസ്റ്ററുമായി യൂത്ത് കോണ്‍ഗ്രസ്. എന്‍ആര്‍യു എന്ന പേരിലായിരിക്കും ഈ രജിസ്റ്റര്‍ അറിയപ്പെടുകയെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് ബിവി ശ്രീനിവാസ് അറിയിച്ചു.
രാജ്യത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാര്‍ക്ക് ടോള്‍ ഫ്രീ നമ്പറില്‍ മിസ്ഡ്കോള് നല്കി എന്ആര്യുവില് പേര് രജിസ്റ്റര്‍ ചെയ്യാം. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഓരോ വീട്ടിലും വന്ന് വിവരങ്ങള്‍ ശേഖരിക്കുമെന്ന് ശ്രീനിവാസ് പറഞ്ഞു. രാജ്യത്തെ യുവജനങ്ങളുടെ ശബ്ദമാവുക എന്നതാണ് ലക്ഷ്യമെന്നും ശ്രീനിവാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ ഇത്രയും മോശമായ അവസ്ഥയിലെത്തുന്നത് ആദ്യമാണ്. രാജ്യത്ത് വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മയെ കുറിച്ച് ബോധവല്‍ക്കരണം നല്‍കുക എന്നതാണ് ഈ രജിസ്റ്റര്‍ കൊണ്ട് ലക്ഷ്യം വയ്ക്കുന്നത്. കൂടാതെ വിഷയം രാജ്യത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുന്നതിനും കൂടിയാണ് ഇത്തരമൊരു പ്രചാരണവുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്തെത്തിയതെന്നും ബിവി ശ്രീനിവാസ് അറിയിച്ചു. രാഹുല്‍ ഗാന്ധി ജനുവരി 28-ന് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post