മലയാളികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് മഞ്ജുവാര്യര്‍. സിനിമയിലേക്കുള്ള തിരിച്ചു വരവിന് പിന്നാലെ താരത്തിന് കൈനിറയെ ഒഫറുകളാണ് . പഴയത് പോലെ ഒരു തിരക്കുള്ള നടിയായി മാറിയിരിക്കുകയാണ് മഞ്ജു ഇപ്പോള്‍.
മഞ്ജു വാര്യര്‍ പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചതുര്‍മുഖം. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ സിനിമാ ഷൂട്ടിംഗിനിടയിലെ ഒരു വീഡിയോ ആണ് ആരാധകര്‍ക്കിടയില്‍ എത്തിയിരിക്കുന്നത്. മഞ്ജു വാര്യര്‍ തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് ചാടിക്കയറുന്നതാണ് വീഡിയോയിലുള്ളത്.
തമ്പാന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ മഞ്ജു വാര്യരെ കണ്ടപ്പോള്‍ യാത്രക്കാരൊക്കെ പെട്ടെന്ന് ഞെട്ടി. ഷൂട്ടിംഗ് സാമഗ്രികള്‍ ഉണ്ടായിരുന്നെങ്കിലും മഞ്ജു വാര്യര്‍ എത്തുമെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. പെട്ടെന്നാണ് ഒരു കാറില്‍ എത്തുകയും മഞ്ജു വാര്യര്‍ ഇറങ്ങുകയും ചെയ്തത്. ഓടിവന്ന് കെഎസ്ആര്‍ടിസി ബസ്സിലേക്ക് ചാടിക്കയറുകയായിരുന്നു.
രഞ്ജീത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്ന്് സംവിധാനം ചെയ്യുന്ന ചിത്രമാണ് ചതുര്‍മുഖം. അഭിനന്ദ് രാമാനുജമാണ് ഛായാഗ്രഹണം. അലന്‍സിയര്‍, രഞ്ജി പണിക്കര്‍ തുടങ്ങിയരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
Discussion about this post