‘പൂമരം’ എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍’. ചിത്രത്തിലെ നായിക നിതാ പിള്ളയുടെ ബോട്ടില്‍ ക്യാപ് ചലഞ്ചാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. കണ്ണ് മൂടിക്കെട്ടിയാണ് താരം ബോട്ടില്‍ ക്യാപ് ചലഞ്ച് ചെയ്തിരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലാണ് താരം ഈ പുതിയ ബോട്ടില്‍ ക്യാപ് ചലഞ്ചിന്റെ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ ആയോധന കലയ്ക്കും ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ‘ദി കുങ്ഫു മാസ്റ്റര്‍’. ‘പൂമര’ത്തില്‍ നായികയായിരുന്ന നീത പിള്ളയാണ് ചിത്രത്തിലെ നായിക.
പുതുമുഖം ജിജി സ്കറിയയാണ് നായകന്. അഞ്ജു ബാലചന്ദ്രന്, രാമമൂര്‍ത്തി, രാജന് വര്‍ഗീസ്, വിനോദ് മാത്യു, ഹരീഷ് ബാബു, ജയേഷ് കെ, രഞ്ജിത്ത് പിബി, ജെയിംസ് ജെ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഫുള്‍ ഓണ്‍ സ്റ്റുഡിയോ ഫ്രെയിംസ് നിര്‍മ്മിച്ച ചിത്രം ജനുവരി 24ന് തീയ്യേറ്ററുകളില്‍ എത്തും.
Discussion about this post