കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം. റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായാണ് വിമാനത്താവളത്തില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തര, രാജ്യാന്തര ടെര്‍മിനലുകള്‍ക്കുള്ളില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്ന് അധികൃതര്‍ അറിയിച്ചു.
ജനുവരി 30 വരെയാണ് നിയന്ത്രണം.സുരക്ഷാ പരിശോധനകള്‍ ശക്തമാക്കിയിരിക്കുന്നതിനാല്‍ യാത്രക്കാര്‍ നേരത്തെ തന്നെ വിമാനത്താവളത്തില്‍ എത്തണമെന്ന് അറയിച്ചു.ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റിയുടെ നിര്‍ദേശ പ്രകാരം വിമാനത്താവളത്തിന് അകത്തും പുറത്തും കൂടുതല്‍ സുരക്ഷാപരിശോധനകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
യാത്രക്കാരും വാഹനങ്ങളും ഇതിന് വിധേയരാകേണ്ടതിനാല് നല്ല തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുണ്ട്. അതിനാലാണ് യാത്രക്കാരോട് നേരത്തെ എത്തണമന്ന് അധികൃതര്‍ അറിയിച്ചത്.
Discussion about this post