തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ഗവര്‍ണര്‍ പറയുന്നതല്ല കേരളത്തിന്റെ വികാരമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത് നിയമപരമായാണെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പൗരത്വ നിയമത്തിന് എതിരെ സുപ്രീംകോടതിയില്‍ പോയതില്‍ ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം ചോദിച്ചിരുന്നു. കേന്ദ്ര നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനുള്ള സാഹചര്യം എന്തെന്ന് വിശദീകരിക്കണമെന്നാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്.
ഇത് പ്രകാരം ചീഫ് സെക്രട്ടറി ടോം ജോസ് ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തുകയാണ്. സുപ്രീംകോടതിയെ സമീപിച്ചതില്‍ ചട്ടലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് അനുമതി തേടേണ്ട ആവശ്യമില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ നിലപാട്.
Discussion about this post