ഭോപ്പാല്‍: കസേരയെച്ചൊല്ലി ഡോക്ടറും സബ്കളക്ടറും തമ്മില്‍ വാക്പോര്. രാജസ്ഥാനിലെ ഹനുമാന്‍ഗാര്‍ഗിലാണ് സംഭവം. ജില്ലാ ആശുപത്രിയില്‍ പരിശോധനയ്ക്കെത്തിയ സബ്കളക്ടറിന് സീറ്റ് ഒഴിഞ്ഞുകൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ഡോക്ടറും സബ്കളക്ടറും തമ്മിലടിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ ദിവസം സബ്ഡിവിഷണല്‍ മജിസ്ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധനയ്ക്കായി എത്തിയിരുന്നു. മജിസ്ട്രേറ്റ് ചില രേഖകള്‍ നോക്കുന്നതിനായി ഇരിക്കാന്‍ ഡോക്ടറുടെ കസേര വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ രോഗികളെ പരിശോധിക്കുകയാണെന്നും കസേര നല്കാന് കഴിയില്ലെന്നും നിങ്ങള്‍ക്ക് വേണമെങ്കില്‍ മറ്റേതെങ്കിലും കസേരയില്‍ ഇരിക്കാമെന്നുമായിരുന്നു ഡോക്ടറുടെ മറുപടി.
എന്നാല്‍ ഇത് അംഗീകരിക്കാന്‍ മജിസ്ട്രേറ്റും തയ്യാറായില്ല. കസേര നല്‍കാത്ത ഡോക്ടര്‍ നടപടിക്കെതിരെ അവര്‍ ബഹളം വെച്ചു. മജിസ്ട്രേറ്റ് മോശമായി പ്രതികരിക്കുമ്പോള്‍ എല്ലാ നിശ്ബദമായി കേട്ടിരിക്കുകയാണ് സബ്കളക്ടര്‍ ചെയ്യുന്നതെന്ന് വീഡിയോയില്‍ കാണാം. ഡോക്ടര്‍ മനീഷ് കുമാറാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോ പങ്കുവെച്ചത്. മജിസ്ട്രേറ്റിന്റെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉയരുന്നത്്.
Discussion about this post