കോഴിക്കോട്: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിനെതിരെയുള്ള ഗവര്‍ണറുടെ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.
ഗവര്‍ണറുടെ പദവി സര്‍ക്കാരിന് മീതെയല്ല. പണ്ട് നാട്ടുരാജാക്കന്മാരുടെ മീതെ റസിഡന്റുമാരുണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാരിനുമീതെ അങ്ങനെയൊരു പദവിയില്ല. എല്ലാവരും അത് ഓര്‍ക്കുന്നത് നന്നായിരിക്കും. അറിയാത്തവര്‍ ഭരണഘടന വായിച്ചു പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലപ്പുറത്ത് ഇകെ വിഭാഗം സമസ്ത സംഘടിപ്പിക്കുന്ന ഭരണഘടനാ സംരക്ഷണ റാലിയില്‍ സംസാരിക്കവേയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
ഭരണഘടന ശരിയായ വിധത്തില്‍ ഒരാവര്‍ത്തികൂടി വായിച്ചാല്‍ എല്ലാ കാര്യത്തിലും നല്ല വ്യക്തതയുണ്ടാകുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post