സിനിമാ, സീരിയല്‍ താരം താരാ കല്യാണിന്റെ മകള്‍ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞു. ഡബ്സ്മാഷിലൂടെ എല്ലാവര്ക്കും സുപരിചിതയാണ് സൗഭാഗ്യ വെങ്കിടേഷ്. അര്ജുന് സോമശേഖര്‍ എന്നാണ് വരന്റെ പേര്. സൗഭാഗ്യ തന്നെയാണ് വിവാഹനിശ്ചയം കഴിഞ്ഞ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
സൗഭാഗ്യയ്ക്കൊപ്പം ഡബ്സ്മാഷ് വീഡിയോകളിലൂടെ ആരാധകര്‍ക്ക് സുപരിചിതനാണ് അര്‍ജുനും. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഡബ്സ്മാഷ് വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
അടുത്തിടെ ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിന് മുന്നില്‍ ഇരുവരും ഒന്നിച്ചുനില്‍ക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് സൗഭാഗ്യ വിവാഹത്തിന്റെ സൂചന നല്‍കിയത്. ‘എത്ര കടപ്പെട്ടിരിക്കുന്നു ഞാന്‍. എനിക്കുമൊരു അമൂല്യരത്നം കിട്ടി’ എന്ന കുറിപ്പോടെയാണ് സൗഭാഗ്യ അര്‍ജുനുമൊത്തുള്ള ചിത്രം പങ്കുവെച്ചത്.
Discussion about this post