പനാജി: സ്വാമി വിവേകാനന്ദന്റെ ജന്മവാര്ഷിക ദിനത്തില്‍ തെറ്റായ ട്വീറ്റ് പ്രചരിപ്പിച്ച് ബിജെപി നേതാവ്. വിവേകാനന്ദൻ സിഎഎയ്ക്കും എൻആർസിയിക്കും എതിരായിരുന്നുവെന്ന തരത്തിൽ ‘Vivekananda Against CAA, NRC’ഹാഷ് ടാഗ് ഉപയോഗിച്ചാണ് ഗോവയിലെ ബിജെപി നേതാവ് നരേന്ദ്ര സവൈക്കർ വിവാദത്തിലായത്.
ട്വീറ്റ് വൈറലായതോടെ പ്രതിഷേധവും ഉയര്‍ന്നു. ഇതോടെ ബിജെപി ജനറല്‍ സെക്രട്ടറിയും മുന്‍ എംപിയുമായ സവൈക്കര്‍ ട്വീറ്റ് പിന്‍വലിക്കുകയായിരുന്നു. വിവേകാനന്ദന്റെ വിഖ്യാതമായ ഷിക്കാഗോ പ്രസംഗം ഉദ്ദരിക്കാനാണ് ശ്രമിച്ചതെന്നും, അക്ഷരപിശക് സംഭവിക്കുകയായിരുന്നുവെന്നും സവൈക്കര്‍ പിന്നീട് മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി.
വിവേകാനന്ദന് ആദരമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊല്‍ക്കത്തയിലെ രാമകൃഷ്ണ മിഷന് ആസ്ഥാനമായ ബേലൂര്‍ മഠത്തിലെ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
Discussion about this post