ചെന്നൈ: രാജ്യത്ത് ട്രാഫിക് നിയമങ്ങള്‍ കര്‍ശനമാക്കിയിട്ടും പലപ്പോഴും അത് പാലിക്കാന്‍ തയ്യാറാവാത്തവരാണ് നമ്മളില്‍ പലരും. ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുന്ന പിന്‍സീറ്റ് യാത്രക്കാരും ഹെല്‍മെറ്റ് നിര്‍ബന്ധമായും വയ്ക്കണമെന്നാണ് ഇപ്പോഴത്തെ പുതിയ നിയമം. എന്നാല്‍ നമ്മളില്‍ പലരും ഹെല്‍മെറ്റ് ധരിക്കാതെ യാത്ര ചെയ്യാന്‍ ഇഷ്ടപ്പെടുന്നവരാണ്.
എന്നാല്‍ അതില്‍ നിന്നും വ്യത്യസ്തമായിരിക്കുകയാണ് ഒരു നായ. ഹെല്‍മെറ്റ് ധരിച്ച് ബൈക്കിന്റെ പുറകിലിരുന്ന് യാത്ര ചെയ്യുന്ന നായയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
ഉടമയുടെ തോളില്‍ പിടിച്ച് ബൈക്കിന്റെ പിന് സീറ്റിലിരുന്ന് കൂളായി ചുറ്റുമുള്ള കാഴ്ചകള്‍ കണ്ട് രസിക്കുകയാണ് ഈ വളര്‍ത്തുനായ. തമിഴ്നാട്ടിലെ തിരക്കേറിയ പ്രദേശത്തുകൂടിയാണ് നായയുടെയും ഉടമയുടെയും യാത്ര.
നായയുമായി യാത്ര ചെയ്യുന്നത് കണ്ട മറ്റൊരു യാത്രക്കാരനാണ് സംഭവം ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. പ്രമോദ് മാധവ് എന്നയാളാണ് വീഡിയോ ട്വിറ്ററില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.
Dog wearing helmet for safety in Tamilnadu..
Really admiring the owner's care..❤❤ pic.twitter.com/pmEvwf2Dq4
— Pramod Madhav (@madhavpramod1) January 7, 2020
Discussion about this post