തിരുവനന്തപുരം: കേരളത്തില്‍ സ്വര്‍ണ്ണ വിലയില്‍ ഇന്ന് കുറവ് രേഖപ്പെടുത്തി. ഗ്രാമിന് 40 രൂപയാണ് ഇന്ന് കുറഞ്ഞത്. പവന് 320 രൂപയും കുറഞ്ഞു. ഗ്രാമിന് 3,735 രൂപയും ഒരു പവന് സ്വര്‍ണ്ണത്തിന് 29,880 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണ നിരക്ക്.
ഇന്നലെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണ്ണവില. ഗ്രാമിന് 3,775 രൂപയും പവന് 30,200 രൂപയുമായിരുന്നു നിരക്ക്.
ആഗോളവിപണിയില്‍ ഒരു ട്രോയ് ഔണ്‍സിന് (31.1 ഗ്രാം) 1,562.87 ഡോളര്‍ എന്ന ഉയര്‍ന്ന നിരക്കിലാണ് ഇപ്പോഴും സ്വര്‍ണ്ണം.
Discussion about this post