കൊച്ചി: സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 10 പൈസയും ഡീസലിന് 12 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ ഒരു ലിറ്റര്‍ പെട്രോളിന് 77.57 രൂപയും ഡീസലിന് 72.24 രൂപയുമാണ്.
ആഗോളവിപണിയില്‍ ക്രൂഡ് ഓയില്‍ വിലയില്‍ മാറ്റമില്ല. ബ്രെന്‍ഡ് ക്രൂഡ് ബാരലിന് 68.60 ഡോളര്‍ ആണ് ഇന്നത്തെ നിരക്ക്. ഇറാനും അമേരിക്കയും തമ്മിലുള്ള സംഘര്‍ഷം ഇന്ധനവിലയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍.
ലോകത്തെ എണ്ണ ശേഖരത്തിന്റെ പത്ത് ശതമാനത്തോളം കൈവശമുള്ള രാജ്യമാണ് ഇറാന്. ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വിലയും കൂടിയിട്ടുണ്ട്. ഒരിടവേളക്ക് ശേഷമുണ്ടായ അമേരിക്ക- ഇറാന് ഇറാഖ് സംഘര്‍ഷമാണ് വീണ്ടും എണ്ണവില കുതിക്കുന്നതിന് കാരണമായത്.
Discussion about this post