കൊച്ചി: സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ്ണ വില കൂടി. പവന് 120 രൂപയും ഗ്രാമിന് 3710 രൂപയുമാണ് ഇന്ന് കൂടിയത്. ഇതോടെ പവന് 29680 രൂപയും, ഗ്രാമിന് 3710 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ആഗോളവിപണിയില്‍ സ്വര്‍ണ്ണവില കൂടിയതാണ് ഇവിടെയും വില ഉയരാന്‍ കാരണം. ആഗോളവിപണിയില്‍ ട്രോയ് ഔണ്‍സ് സ്വര്‍ണ്ണത്തിന് 1554 ഡോളറാണ് ഇന്നത്തെ നിരക്ക്. ഒറ്റദിവസത്തില്‍ 11 ഡോളറിന്റെ വര്‍ധനയാണ് ട്രോയ്ഔണ്‍സ് സ്വര്‍ണ്ണത്തിന്റെ വിലയില്‍ ഉണ്ടായത്.
അതേസമയം, ഇറാനിലെ മുതിര്‍ന്ന കമാന്‍ഡര്‍ ഖാസിം സുലൈമാനിയെ അമേരിക്ക വധിച്ചതിനെ തുടര്‍ന്നുണ്ടായ സ്ഥിതി വിശേഷങ്ങളാണ് ഇപ്പോഴത്തെ വിലവര്‍ധനവിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ആഗോളവിപണിയില്‍ ക്രൂഡ്ഓയില്‍ വില കൂടുന്നതും സ്വര്‍ണ്ണവിപണിയെ ബാധിക്കുന്നുണ്ട്. നാല് ദിവസത്തില്‍ 680 രൂപയാണ് സംസ്ഥാനത്ത് സ്വര്‍ണ്ണത്തിന് കൂടിയത്.
Discussion about this post