കോട്ടയം: രാജ്യത്ത് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പാസാക്കിയ പ്രമേയം ചരിത്ര കോണ്‍ഗ്രസിന്റെ നിര്ദ്ദേശപ്രകാരമുള്ളതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്.
പൗരത്വം കേന്ദ്രത്തിന്റെ അധികാരപരിധിയിലുള്ളതാണെന്നും, നിയമസഭയെ ഉപയോഗിച്ച് കേന്ദ്രത്തിനെതിരെ പ്രമേയം പാസാക്കുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഭരണഘടനാപരമായി പ്രവര്‍ത്തിക്കണം. നിയമം ലംഘനം നടന്നാല്‍ പ്രതിരോധിക്കേണ്ടത് തന്റെ കടമയാണ്. ഒരു ബില്‍ പാര്‍ലമെന്റില്‍ പാസാക്കിയാല്‍ നിയമമാണ്. അത് പാലിക്കാന്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു. തിരക്കിനിടയില്‍ ഭരണാധികാരികള്‍ ഭരണഘടന വായിക്കാന്‍ ശ്രമിക്കണം. രാഷ്ട്രപതിയേയും ഗവര്‍ണ്ണറേയും എതിര്‍ത്താല്‍ ക്രിമിനല്‍ കുറ്റമാണ്,’ എന്നും ആരിഫ് മുഹമ്മദ് ഖാന് ഓര്‍മ്മിപ്പിച്ചു.
കൂടാതെ, കെ മുരളീധരന്റെ പ്രസ്താവനയ്ക്കും ഗവര്‍ണര്‍ മറുപടി നല്കി.
‘ ഗവര്‍ണര്‍ രാജിവയ്ക്കണമെന്നും അല്ലെങ്കില്‍ തെരുവിലിറങ്ങി നടക്കാന്‍ അനുവദിക്കില്ലെന്നുമുള്ള പ്രസ്താവനയോട് താന്‍ കേരളത്തില്‍ സ്വതന്ത്രമായി തന്നെ നടക്കുമെന്ന് ഗവര്‍ണര്‍ തിരിച്ചടിച്ചടിക്കുകയായിരുന്നു’ .
എംജി സര്‍വ്വകലാശാലയില്‍ അടുത്തിടെയുണ്ടായ സംഭവം അവമതിപ്പുണ്ടാക്കിയെന്ന് ഗവര്‍ണര്‍ പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ ട്രേഡ് യൂണിയനുകളാകരുതെന്ന് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നിയമങ്ങള്‍ക്കനുസരിച്ച് പ്രവര്‍ത്തിക്കണം. വിസിമാര്‍ ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണം. ആര് സമ്മര്‍ദ്ദം ചെലത്തിയാലും നിയമം വിട്ട് പ്രവര്‍ത്തിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post