തിരുവനന്തപുരം: പൗരത്വ നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയം നിയമപരമാണെന്ന് മന്ത്രി എകെ ബാലന്. ഒരു അഭ്യര്‍ത്ഥനയാണ് നിയമസഭ പാസാക്കിയത്. ഇതിന് മുമ്പും ഇത്തരം പ്രമേയം നിയമസഭ പാസാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമാണെന്ന ഗവര്‍ണറുടെ പ്രസ്താവനയ്ക്ക് മറുപടി പറയുകയായിരുന്നു എകെ ബാലന്.
ചട്ടലംഘനം എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും, ഗവര്‍ണറും സര്‍ക്കാരും തമ്മില്‍ തര്‍ക്കമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ല. പ്രമേയം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവും അതുകൊണ്ടു തന്നെ അപ്രസക്തവുമാണെന്നായിരുന്നു ഗവര്‍ണറുടെ വിമര്‍ശനം. കേന്ദ്രം പാസാക്കിയ നിയമത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒന്നും ചെയ്യാനില്ല. ഇത് കേന്ദ്രത്തിന്റെ അധികാര പരിധിയിലുള്ള കാര്യമാണെന്നും ഗവര്‍ണ്ണര്‍ പറഞ്ഞിരുന്നു.
Discussion about this post