ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിയില്‍ നയം വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് വിദേശകാര്യ മന്ത്രാലയം. പൗരത്വ നിയമ ഭേദഗതി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഭരണഘടനാ വിരുദ്ധമല്ലെന്നുമാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ വിശദീകരണം.
ഇന്ത്യയുടെ നിലപാട് മറ്റ് രാജ്യങ്ങളെ അറിയിച്ചിട്ടുണ്ടെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
അതേസമയം, പൗരത്വ നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോഡി രൂക്ഷമായി വിമര്‍ശിച്ചു. രാജ്യം പാസ്സാക്കിയ നിയമത്തിനെതിരെയല്ല, ന്യൂനപക്ഷങ്ങളെ ദ്രോഹിക്കുന്ന പാകിസ്താന്റെ നയങ്ങള്‍ക്ക് എതിരെയാണ് പ്രതിഷേധിക്കേണ്ടതെന്നായിരുന്നു മോഡിയുടെ വിമര്‍ശനം.
Discussion about this post