കഴിഞ്ഞ വര്‍ഷം മലയാള സിനിമാ മേഖലയില്‍ നടന് ബിനീഷ് ബാസ്റ്റിനും സംവിധായകന് അനില്‍ രാധാകൃഷ്ണനും തമ്മിലുള്ള പ്രശ്നം ഒരുപാട് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പൊതുവേദിയില്‍ വെച്ച് ജാതിയുടെ പേര് പറഞ്ഞ് സംവിധായകന് അനില്‍ രാധാകൃഷ്ണന് തന്നെ അപമാനിച്ചുവെന്ന ആരോപണമാണ് ബിനീഷ് ഉന്നയിച്ചത്.
ഈ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ക്രൂരമായ സൈബര്‍ ആക്രമണത്തിന് ഇരയായ വ്യക്തിയാണ് സംവിധായകന് അനില്‍ രാധാകൃഷ്ണന്. ഇപ്പോഴിതാ ഇതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹം.
2019 തന്നെ സംബന്ധിച്ച് മികച്ചൊരു വര്‍ഷമായിരുന്നുവെന്നും തന്റെ അമ്മ ഒരുപാട് പുതിയ പേരുകള്‍ പഠിച്ചുവെന്നും എല്ലാവരോടും നന്ദിയുണ്ടെന്നുമാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.
Discussion about this post