മലയാളികളുടെ പ്രിയ നടന് ദിലീപ് പുതുവര്‍ഷം ദിനത്തില്‍ പ്രേക്ഷകരെ ശരിക്കും ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പുറത്തിറക്കിയാണ് താരം പ്രേക്ഷകരെ അമ്പരപ്പിച്ചത്. നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത രൂപമാറ്റവുമായാണ് ദിലീപ് എത്തുന്നത്. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ടാണ് കേശു ഈ വീടിന്റെ നാഥന് എന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്.
നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉറ്റ സുഹൃത്തിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത ചിത്രത്തിനുണ്ട്. അറുപതുകാരനായിട്ടാണ് ദിലീപ് ചിത്രത്തിലെത്തുന്നത്.
സിദ്ധിഖ്, സലീംകുമാര്‍, ഹരിശ്രീ അശോകന്, കലാഭവന്‍ ഷാജോണ്‍, ഹരീഷ് കണാരന്, ശ്രീജിത്ത് രവി, ജാഫര്‍ ഇടുക്കി, കോട്ടയം നസീര്‍, ഗണപതി, സാദ്ദീഖ്, പ്രജോദ് കലാഭവന്‍, ഏലൂര്‍ ജോര്‍ജ്ജ്, ബിനു അടിമാലി, അരുണ്‍ പുനലൂര്‍, രമേശ് കുറുമശ്ശേരി, കൊല്ലം സുധി, നന്ദു പൊതുവാള്, അര്ജ്ജുന്, ഹുസൈന് ഏലൂര്‍, ഷൈജോ അടിമാലി, ഉര്‍വ്വശി, അനുശ്രീ, വൈഷ്ണവി, സ്വാസിക, മഞ്ജു പത്രോസ്, നേഹ റോസ്, സീമാ ജി. നായര്‍, വത്സല മേനോന്, അശതി തുടങ്ങിയ പ്രമുഖരാണ് മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ദേശീയ പുസ്ക്കാര ജേതാവായ സജീവ് പാഴൂര്‍ എഴുതുന്നു. ഛായാഗ്രഹണം അനില്‍ നായര്‍ നിര്‍വ്വഹിക്കുന്നു. ബികെ ഹരിനാരായണന്, ജ്യോതിഷ്, നാദിര്‍ഷ എന്നിവരുടെ വരികള്‍ക്ക് നാദിര്‍ഷ തന്നെ സംഗീതം പകരുന്നു.
Discussion about this post