ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ നൗഷേരയില്‍ ഉണ്ടായ വെടിവയ്പ്പില്‍ രണ്ട് സൈനികര്‍ക്ക് ദാരുണാന്ത്യം. മേഖലയില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കെതിരെ തെരച്ചില്‍ നടത്തുന്നതനിടെയാണ് സൈനികര്‍ക്ക് വെടിയേറ്റത്. നൗഷേര മേഖലയില്‍ ഇന്ന് രാവിലെയാണ് സംഭവമുണ്ടായത്.
തീവ്രവാദികളുടെ സാന്നിധ്യം ശക്തമായതിനെ തുടര്‍ന്ന് കഴിഞ്ഞ് രണ്ട് ദിവസമായി അതിര്‍ത്തിയില്‍ വ്യാപക പരിശോധന നടന്നുവരികയാണ്. ഇന്നലെ പുല്‍വാമയില്‍ കുഴി ബോംബ് സ്ഫോടനത്തിനിടെ ഗ്രാമീണന് പരിക്കേറ്റിരുന്നു. സൈനിക ഓപ്പറേഷനിടെയാണ് ഇന്ന് രാവിലെ വെടിവയ്പ്പ് ഉണ്ടായതെന്നാണ് സൈന്യം വിശദീകരിക്കുന്നത്. മേഖലയില്‍ പരിശോധന തുടരുകയാണ്.
അതേസമയം, ഏത് വെല്ലുവിളിയും നേരിടാന്‍ സൈന്യം തയ്യാറെന്ന് പുതിയ കരസേനാ മേധാവി എം എം നരാവനെ പ്രതികരിച്ചു.
Discussion about this post